‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഹ്രസ്വചിത്രത്തിലൂടെ ഏവരെയും ഞെട്ടിച്ച തോമസ് ലിജു തോമസ് തന്റെ ആദ്യ ഫീച്ചര്ഫിലും സംവിധാനം ചെയ്യാനൊരുങ്ങുന്നു. ബിജുമേനോന്, ആസിഫ് അലി, നരേന് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്. ‘കവി ഉദ്ദേശിച്ചത്...?’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ് ‘കവി ഉദ്ദേശിച്ചത്...?’ നിര്‍മ്മിക്കുന്നത്. ചിത്രത്തേക്കുറിച്ച് അറിയിച്ചുകൊണ്ട് ആസിഫ് അലി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:
"ഒരു സന്തോഷ വാർത്തയും ആയിട്ടാണ് ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ എത്തുന്നത്..ഞങ്ങളുടെ നിർമ്മാണ കമ്പനി ആയ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ ന്റെ ബാനറിൽ ഞങ്ങൾ നിർമ്മിക്കുന്ന അടുത്ത ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുകയാണ്. "കവി ഉദ്ദേശിച്ചത്..?" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് "രമണിയേച്ചിയുടെ നാമത്തിൽ" എന്ന തരംഗം സൃഷ്ട്ടിച്ച ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ്.
ചിത്രം സംവിധാനം ചെയ്യുന്നത് തോമസ് ലിജു തോമസ്, തിരക്കഥ ഒരുക്കിയിരിക്കുന്നത് കുട്ടി മാർട്ടിൻ, ക്യാമറ ചലിപ്പിക്കുന്നത് ഷഹനാദ് ജലാൽ. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്ന് 54 ഓളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ രമണിയേച്ചി ടീമിനെ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ ന്റെ നിർമ്മാണ സംരഭത്തിലൂടെ മലയാള സിനിമയിൽ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ട്.
ഞാനും ബിജു മേനോനും നരേനും പ്രധാന വേഷത്തിൽ ഉണ്ടാകും. എല്ലാ സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ആസിഫ് അലി"