മോഹന്‍ലാല്‍ ഇനി മെട്രോമാന്‍ ഇ ശ്രീധരന്‍ ?

Webdunia
വെള്ളി, 16 ജൂണ്‍ 2017 (17:17 IST)
മെട്രോമാന്‍ ഇ ശ്രീധരനായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് സൂചനകള്‍. ‘അറബിക്കടലിന്‍റെ റാണി - ദി മെട്രോ വുമണ്‍’ എന്ന ചിത്രത്തിലാണ് ഇ ശ്രീധരനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമുള്ളത്. ഈ വേഷം മോഹന്‍ലാല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ്ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റിമ കല്ലിങ്കലാണ് ചിത്രത്തിലെ നായിക.
 
മെട്രോമാന്‍ ഇ മാധവന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാമിയോ റോള്‍ ആയിരിക്കും ഇതെന്നും വിവരമുണ്ട്.
 
പി കെ ലളിത എന്നാണ് റിമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ലളിത മെട്രോമാന്‍റെ വലിയ ആരാധികയായ ഒരു സെയില്‍‌സ് ഗേളാണ്. മെട്രോമാനെ കാണാന്‍ ലളിത നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
 
സുരേഷ്ബാബുവിന്‍റെ തിരക്കഥയില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍, കനല്‍ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ നായകനായിരുന്നു.
Next Article