മോഹന്‍ലാലും രജനികാന്തും ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളാണ്. എസ് എസ് രാജമൌലിയാകട്ടെ ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ സംവിധായകനും. ഈ മൂവരും ഒന്നിക്കുമോ? അതും ഒരു ചിത്രത്തില്‍?
അങ്ങനെ ഒരു പ്രൊജക്ട് തല്ക്കാലം നടക്കാനിടയില്ല. എന്നാല്‍ മോഹന്‍ലാലുമൊത്ത് ഒരു സിനിമയുണ്ടാകും എന്ന് രാജമൌലി ഉറപ്പിച്ചുപറയുന്നു. അത് ‘ഗരുഡ’യാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
“ഗരുഡ എന്റെ മനസിലുണ്ട്. പക്ഷേ ഇപ്പോള്‍ അതേക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാകില്ല. രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഗരുഡയുടെ തിരക്കഥ ഇതുവരെ വികസിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആ ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെ എന്ന് പറയാനും കഴിയില്ല” - ചെന്നൈയില്‍ വിദ്യാര്‍ത്ഥികളുമായുള്ള ഒരു മുഖാമുഖം പരിപാടിയില്‍ രാജമൌലി പറഞ്ഞു.
രജനികാന്തിന് എന്ത് കഥാപാത്രത്തെ ഓഫര്‍ ചെയ്യണമെന്ന് അറിയാത്ത ചിന്താകുഴപ്പം രാജമൌലിക്കുമുണ്ട്. എന്തായാലും രജനികാന്തിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ തന്നെയാണ് സൂപ്പര്‍ സംവിധായകന്. അത് ‘ഗരുഡ’തന്നെയാകട്ടെ എന്ന് ആശംസിക്കാം. മോഹന്‍ലാലും രജനികാന്തും ഒന്നിക്കുന്ന രാജമൌലി ചിത്രം എന്ന ഒറ്റക്കാരണത്താല്‍ അത് ഇന്ത്യന്‍ ബോക്സോഫീസ് ഇളക്കിമറിക്കുമെന്ന് തീര്‍ച്ച.