മോഹന്‍ലാലിനൊപ്പം എത്തി, ദിലീപ് കൂടെ കൂട്ടി, ഇപ്പോഴിതാ ഇളയദളപതി കൊണ്ടുപോയി!

Webdunia
ബുധന്‍, 10 ഫെബ്രുവരി 2016 (14:53 IST)
മോഹന്‍ലാല്‍ ചിത്രമായ ‘ഗീതാഞ്ജലി’യിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. അധികം വൈകാതെ ദിലീപിന്‍റെ നായികയായി ‘റിംഗ് മാസ്റ്റര്‍’ വന്നു. പിന്നീട് കീര്‍ത്തി തമിഴിലേക്ക് കടന്നു.
 
ഇത് എന്ന മായം, രജനി മുരുകന്‍ എന്നീ സിനിമകള്‍. ശിവ കാര്‍ത്തികേയന്‍റെ നായികയായ രജനി മുരുകന്‍ വന്‍ ഹിറ്റായി മാറി. ഇപ്പോള്‍ ശിവ കാര്‍ത്തികേയനൊപ്പം 'നഴ്സ് അക്ക’ ചെയ്തുകൊണ്ടിരിക്കുന്നു. തനി ഒരുവന്‍റെ തെലുങ്ക് റീമേക്ക് ഉള്‍പ്പടെ ചില തെലുങ്ക് ചിത്രങ്ങളും കീര്‍ത്തി ചെയ്യുന്നുണ്ട്.
 
അതിനിടയിലാണ് വലിയ വാര്‍ത്ത വരുന്നത്. ഇളയദളപതി വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ കീര്‍ത്തിയാണ് നായിക. ഭരതന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആദ്യം കാജല്‍ അഗര്‍വാളിനെയാണ് പരിഗണിച്ചിരുന്നത്. ഇപ്പോള്‍ കീര്‍ത്തിയെ ആ റോളിലേക്ക് തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.
 
നയന്‍‌താരയ്ക്കും അസിനും പിന്നാലെ വിജയുടെ നായികയാകുന്ന മലയാളി നായികയാവുകയാണ് കീര്‍ത്തി സുരേഷ്.