മമ്മൂട്ടി സാമ്പത്തിക ഉപദേഷ്ടാവായി അഭിനയിക്കുന്നു. നായികയായി ഹ്യുമ ഖുറേഷി. കള്ളപ്പണത്തിന്‍റെ ഒഴുക്കും അധോലോകവും രാഷ്ട്രീയവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന് പേര് - വൈറ്റ് !
ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമയില്‍ സാമ്പത്തിക ഉപദേഷ്ടാവായ പ്രകാശ് റോയ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റോഷ്നി മേനോന്‍ എന്ന നായികാ കഥാപാത്രത്തെയാണ് ഹ്യുമ അവതരിപ്പിക്കുന്നത്.
യൂറോപ്പിലെ പ്രധാന നഗരങ്ങളിലാണ് വൈറ്റ് പൂര്‍ണമായും ചിത്രീകരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറിന്‍റെ ഭാഗമാകുന്നത്.
‘പ്രണയകാലം’ എന്ന റൊമാന്‍റിക് ട്രാജഡി മൂവിയാണ് ഉദയ് അനന്തന്‍റെ ആദ്യ സിനിമ. പിന്നീട് ‘കേരള കഫെ’യിലെ മൃത്യുഞ്ജയം എന്ന ലഘുചിത്രവും അദ്ദേഹം ഒരുക്കി.