മമ്മൂട്ടി വീണ്ടും പൊലീസ്, ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലര്‍; വേട്ടൈയാട് വിളയാട് സ്റ്റൈല്‍ !

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (14:39 IST)
മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാകുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ക്രൈം ത്രില്ലറില്‍ കിടിലന്‍ പൊലീസ് ഓഫീസറായാണ് മെഗാസ്റ്റാറിന്‍റെ വരവ്.
 
ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റിലാണ് പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും വരുന്നത്. അടുത്തിടെ മെഗാഹിറ്റായ കസബയിലെ രാജന്‍ സക്കറിയ എന്ന പൊലീസ് കഥാപാത്രം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ വീണ്ടും പൊലീസ് യൂണിഫോം അണിയുമ്പോള്‍ മമ്മൂട്ടിക്ക് ഈ പ്രൊജക്ടില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് വ്യക്തം.
 
കൊച്ചിയാണ് സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രധാന ലൊക്കേഷന്‍. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സിനിമ തമിഴിലെ ക്ലാസിക് പൊലീസ് സിനിമയായ വേട്ടൈയാട് വിളയാടിന്‍റെ രീതിയിലാണ് അണിയിച്ചൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കമല്‍ഹാസന്‍റെ വിശ്വരൂപം, ഉത്തമപുത്രന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്.
Next Article