മമ്മൂട്ടിയുടെ കരിയറിലെ ഏറെ പ്രധാനപ്പെട്ട ഒരു സിനിമയായിരിക്കും ‘കസബ’. ഒരു മാസ് ത്രില്ലറിന് എന്തൊക്കെ ആവശ്യമുണ്ടോ ആ ചേരുവകളെല്ലാം ചേര്‍ന്ന സിനിമയായിരിക്കും ഇത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അടിപൊളി ഐറ്റം സോംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘കസബ’യിലെ മമ്മൂട്ടിയുടെ മാനറിസങ്ങള്‍ ചര്‍ച്ചാവിഷയമാകുമെന്ന് ഉറപ്പാണ്. ഒരു പ്രത്യേകരീതിയിലാണ് മമ്മൂട്ടി ഈ സിനിമയില്‍ നടക്കുന്നത്. ആ ശൈലി തരംഗമാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്ന ഒരു ശൈലിയായി ഇത് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത രീതിയില്‍ വളരെ വ്യത്യസ്തമായ ഒരു ത്രില്ലറായിരിക്കും കസബ എന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാണ് കസബയ്ക്ക് ഉണ്ടാകാന്‍ പോകുന്നത്.
കളക്ഷനിലും കസബ പുതിയ ചരിത്രമെഴുതുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. എന്തായാലും 30 കോടി ക്ലബില്‍ കസബ ഇടംപിടിക്കുമെന്നുതന്നെയാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക.