മമ്മൂട്ടിയുടെ കര്‍ണന്‍ ചിത്രം ‘ധര്‍മ്മക്ഷേത്രം’ !

ശനി, 23 ജനുവരി 2016 (18:12 IST)
മഹാഭാരതത്തിലെ കര്‍ണനായി മമ്മൂട്ടി അഭിനയിക്കുന്ന മധുപാല്‍ ചിത്രത്തിന് ‘ധര്‍മ്മക്ഷേത്രം’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ട്. പി ശ്രീകുമാര്‍ തിരക്കഥയെഴുതുന്ന ഈ സിനിമയുടെ ബജറ്റ് 50 കോടിയാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
 
ഈ പ്രൊജക്ടിന് ‘കര്‍ണന്‍’ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന പേര്. എന്നാല്‍ ആ പേര് പൃഥ്വിരാജ് - ആര്‍ എസ് വിമല്‍ പ്രൊജക്ടിന് നേരത്തേ പ്രഖ്യാപിച്ചുപോയതിനാല്‍ ‘ധര്‍മ്മക്ഷേത്രം’ എന്ന് പേര് നിശ്ചയിക്കുകയായിരുന്നുവത്രേ.
 
ധര്‍മ്മക്ഷേത്രത്തിന്‍റെ മറ്റ് താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിച്ചുവരികയാണെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.
 
ഇതോടെ മമ്മൂട്ടി നായകനാകുന്ന ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതി ധര്‍മ്മക്ഷേത്രത്തിന് ലഭിക്കുകയാണ്.

വെബ്ദുനിയ വായിക്കുക