ഫഹദിന്‍റെയും അനുശ്രീയുടെയും ‘മരണവീട്ടിലെ പ്രണയം’ തരംഗമാകുന്നു!

Webdunia
ബുധന്‍, 3 ഫെബ്രുവരി 2016 (20:49 IST)
‘മഹേഷിന്‍റെ പ്രതികാരം’ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ ഒരു ഗാനരംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു മരണവീട്ടില്‍ സംഭവിക്കുന്ന പ്രണയനിമിഷങ്ങളാണ് ഗാനരംഗത്തില്‍. വലിയ തരംഗമായി ആ ഗാനരംഗം മാറുകയാണ്.
 
‘തെളിവെയിലഴകും മഴയുടെ കുളിരും...’ എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഫഹദ് ഫാസിലും അനുശ്രീയും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ ഗാനരംഗം കൂടി പുറത്തുവന്നതോടെ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.
 
ആഷിക് അബു നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് ശ്യാം പുഷ്കരനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ബിജിബാലാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
 
സൌബിന്‍ ഷാഹിര്‍, അലന്‍സിയര്‍ ലേ, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.