സംഘര്‍ഷഭരിതമായ കഥയോ തീപാറുന്ന സംഭാഷണങ്ങളോ ഉള്ളുലയ്ക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളോ ഒന്നും ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുത്. രസിപ്പിക്കുന്ന, വളരെ സിമ്പിളായ സിനിമകളാണ് ജോണിയുടേത്. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ചെയ്യുന്ന അടുത്ത ചിത്രവും അത്തരത്തില്‍ ഒന്നാണ്.
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഒരു കള്ളനായാണ് അഭിനയിക്കുന്നത്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുവരുന്ന ഒരു പെരുങ്കള്ളന്‍. നിഷാദ് കോയ തിരക്കഥയെഴുതുന്ന സിനിമ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാണ്.
കളിക്കളം, തസ്കരവീരന്‍ തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി മുമ്പ് കള്ളന്‍റെ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കള്ളനെയായിരിക്കും ഈ സിനിമയില്‍ കാണാനാവുക എന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു.
തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയവയാണ് മമ്മൂട്ടിയെ നായകനാക്കി ജോണി ആന്‍റണി ഒരുക്കിയ സിനിമകള്‍. ഓര്‍ഡിനറി എന്ന മെഗാഹിറ്റ് സിനിമയുടെ തിരക്കഥാകൃത്താണ് നിഷാദ് കോയ.