ജയറാമിനും സുരേഷ്ഗോപിക്കും നായിക ഹണി റോസ്

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (17:07 IST)
ജയറാമിന്‍റെ നായികയായി ഹണി റോസ് അഭിനയിക്കുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന 'സര്‍ സി പി' എന്ന ചിത്രത്തിലാണ് ഹണി നായികയാകുന്നത്. നവംബര്‍ 20ന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
 
എം മോഹനന്‍ സംവിധാനം ചെയ്യുന്ന 'മൈ ഗോഡ്' എന്ന ചിത്രത്തില്‍ സുരേഷ്ഗോപിയുടെ നായികയായും ഹണി റോസ് കരാര്‍ ഒപ്പിട്ടു. മിയ പിന്‍‌മാറിയ സാഹചര്യത്തിലാണ് ഹണി റോസ് ഈ ചിത്രത്തിലേക്കെത്തുന്നത്.
 
'ചേട്ടായീസ്' എന്ന ഹിറ്റിന് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ സി പി. എസ് സുരേഷ്ബാബുവാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.
 
മൈ ഗോഡില്‍ ഒരു പീഡിയാട്രിക് സൈക്കോളജിസ്റ്റായാണ് ഹണി റോസ് അഭിനയിക്കുന്നത്. സുരേഷ്ഗോപി ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ ആയി വേഷമിടുന്നു.
 
ബോയ് ഫ്രണ്ട്, സൌണ്ട് ഓഫ് ബൂട്ട്, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, താങ്ക് യു, 5 സുന്ദരികള്‍, ബഡ്ഡി, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റര്‍, 1 ബൈ 2 എന്നിവയാണ് മിയ നായികയാണ് പ്രധാന മലയാള ചിത്രങ്ങള്‍.