'കത്തി'ക്ക് ഒരാഴ്ച 'ഹോളിഡേ' !

Webdunia
ചൊവ്വ, 3 ജൂണ്‍ 2014 (14:59 IST)
എ ആര്‍ മുരുഗദോസ് ആകെ തിരക്കിലാണ്. ജൂണ്‍ ആറിന് അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ഹിന്ദിച്ചിത്രം 'ഹോളിഡേ' റിലീസ് ചെയ്യുകയാണ്. അക്ഷയ്കുമാറും സൊനാക്ഷി സിന്‍‌ഹയും ജോഡിയാകുന്ന സിനിമ തമിഴ് ചിത്രമായ 'തുപ്പാക്കി'യുടെ റീമേക്കാണ്.

ഈ സിനിമ വന്‍ ഹിറ്റാവുക മുരുഗദോസിന്‍റെ ഏറ്റവും വലിയ ആവശ്യമാണ്. കാരണം, ഒറ്റച്ചിത്രത്തിന്‍റെ അത്ഭുതമല്ല താനെന്ന് ബോളിവുഡിലെ വമ്പന്‍‌മാര്‍ക്ക് മുമ്പില്‍ തെളിയിക്കുക എന്നത് മുരുഗദോസിന്‍റെ ലക്‍ഷ്യമാണ്. മുരുഗദോസിന്‍റെ ആദ്യ ഹിന്ദിച്ചിത്രമായ ഗജിനി 100 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യചിത്രങ്ങളില്‍ ഒന്നായിരുന്നു.

ഇപ്പോള്‍ 'കത്തി'എന്ന വിജയ് ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് മുരുഗദോസ്. 'കത്തി'യുടെ ചിത്രീകരണത്തിന് ഒരാഴ്ചത്തെ അവധി നല്‍കി 'ഹോളിഡേ'യുടെ പ്രൊമോഷന്‍ ജോലികള്‍ക്കായി മുംബൈയിലേക്ക് പറന്നിരിക്കുകയാണ് മുരുഗദോസ്.

തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളെ കണ്ടെത്തി ഇല്ലാതാക്കുന്ന മിലിട്ടറി ഉദ്യോഗസ്ഥനായാണ് അക്ഷയ് കുമാര്‍ ഹോളിഡേയില്‍ അഭിനയിക്കുന്നത്.