എല്ലാവരുടെയും കണ്ണുകള്‍ 'ഐ'യില്‍ ആണ്. ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തുമോ ഇല്ലയോ എന്നതാണ് ചര്‍ച്ച എങ്ങും. ചില രംഗങ്ങളുടെ ഗ്രാഫിക്സ് ജോലികള്‍ തീരാന്‍ സമയമെടുക്കുന്നതിനാല്‍ ദീപാവലി കഴിഞ്ഞേ സിനിമ എത്തൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷങ്കര്‍ - വിക്രം സിനിമ ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്നതിനിടെ ആരും അറിയാതെ മറ്റൊരു സിനിമ റെഡിയാവുകയാണ്.
വിക്രം തന്നെ നായകനാകുന്ന സിനിമയാണ് അതും. പേര് - 10 എണ്‍റതുക്കുള്ളേ!
10 വരെ എണ്ണുന്നതിനുള്ളില്‍ എന്ത് സംഭവിക്കും എന്നതിന്‍റെ ഡീറ്റയില്‍ഡ് ചിത്രീകരണമുള്ള ഒരു ഗംഭീര ത്രില്ലറാണ് ഈ സിനിമ. 'ഗോലി സോഡ' എന്ന മെഗാഹിറ്റിന് ശേഷം വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 10 എണ്‍റതുക്കുള്ളേ.
ഈ സിനിമയുടെ 85 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. 'ഐ'യുടെ ബഹളത്തിനിടയില്‍ ഇക്കാര്യം ആരും ശ്രദ്ധിച്ചില്ലെന്ന് മാത്രം. 'ഐ' റിലീസായി അധികം താമസിയാതെ തന്നെ വിക്രമിന്‍റെ അടുത്ത സിനിമയും പ്രദര്‍ശനത്തിനെത്തുമെന്ന് സാരം.