റിലീസ് ദിവസമായ ബുധനാഴ്ച 36.54 കോടി രൂപയായിരുന്നു സുല്‍ത്താന്‍റെ കളക്ഷന്‍. ഈദ് ദിനമായ വ്യാഴാഴ്ച 37.2 കോടിയായി കളക്ഷന്‍ ഉയര്‍ന്നു. ഈ വാരാന്ത്യം സുല്‍ത്താന്‍റെ കളക്ഷന്‍ കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാരാന്ത്യം പിന്നിടുന്നതോടെ കളക്ഷന്‍ 150 കോടി കടക്കും. ബജ്‌റംഗി ബായിജാന്‍റെ റെക്കോര്‍ഡ് സുല്‍ത്താന്‍ തകര്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സല്‍മാന്‍ ഖാന്‍റെ ബജ്‌റംഗി ബായിജാന്‍, പ്രേം രതന്‍ ധന്‍ പായോ, ഷാരുഖ് ഖാന്‍റെ ഹാപ്പി ന്യൂ ഇയര്‍, ആമിര്‍ ഖാന്‍റെ ധൂം 3 എന്നിവയാണ് മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍. ആദിത്യ ചോപ്രയുടെ നിര്‍മ്മാണത്തില്‍ അലി അബ്ബാസ് സഫര്‍ ആണ് സുല്‍ത്താന്‍ സംവിധാനം ചെയ്തത്.