എല്ലാ ദിവസവും എന്നെ കാണാന്‍ ആളുകള്‍ വരുന്നു, വരുന്നവരെയെല്ലാം കാണാനോ സംസാരിക്കാനോ എനിക്ക് കഴിയില്ല: പൃഥ്വിരാജ്

Webdunia
ചൊവ്വ, 16 ഫെബ്രുവരി 2016 (16:40 IST)
ഇപ്പോള്‍ ഏറ്റവും തിരക്കുള്ള നായകനടന്‍ പൃഥ്വിരാജ് ആണെന്ന് നിസംശയം പറയാം. എട്ടിലധികം പ്രൊജക്ടുകളാണ് പൃഥ്വിരാജിന്‍റെ ഡേറ്റിനായി കാത്തിരിക്കുന്നത്. ഓരോ പ്രൊജക്ടുകളായി വളരെ പ്ലാന്‍ ചെയ്ത് എക്സിക്യൂട്ട് ചെയ്യുകയാണ് പൃഥ്വി ഇപ്പോള്‍.
 
പൃഥ്വിരാജിനെ കാണാന്‍ ലൊക്കേഷനുകളില്‍ ദിവസവും ഒട്ടേറെ പേരാണ് എത്തുന്നത്. കഥകള്‍ പറയാനും പുതിയ സിനിമകള്‍ പ്ലാന്‍ ചെയ്യാനും സംവിധായകരും തിരക്കഥാകൃത്തുക്കളും നവാഗത എഴുത്തുകാരുമെല്ലാം വന്നുകൊണ്ടിരിക്കും. എന്നാല്‍ പൃഥ്വിക്ക് എല്ലാവരെയും കാണാന്‍ പോലുമുള്ള സമയമില്ല. വരുന്ന ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും സമയമില്ല താരത്തിന്.
 
“ലൊക്കേഷനില്‍ ഒരുപാട് പേര്‍ ദിവസവും എന്നെ കാണാന്‍ വരാറുണ്ട്. ഷൂട്ടിംഗിന്‍റെ തിരക്കില്‍ നില്‍ക്കുമ്പോള്‍ എല്ലാവരെയും കണ്ട് സംസാരിക്കാന്‍ സാധിക്കില്ല. ലോകത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകളിലും അഭിനയിക്കണമെന്ന് വിചാരിച്ചിട്ട് കാര്യമുണ്ടോ? തൊണ്ണൂറോളം പടങ്ങള്‍ ചെയ്തുകഴിഞ്ഞു. അതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ പറ്റാതെ പോയ പടങ്ങളുണ്ട്. അതില്‍ എന്ന് നിന്‍റെ മൊയ്തീനെപ്പോലെയുള്ള സിനിമകളുമുണ്ടാകാം” - പൃഥ്വിരാജ് പറയുന്നു.