ഒരുകാലത്ത് ജോണ്സണ് ഈണം നല്കിയ ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു സത്യന് അന്തിക്കാട് ചിത്രങ്ങള്‍. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന് ശേഷം ജോണ്സണ് സംഗീതം സത്യന് ചിത്രങ്ങളില്‍ ഉണ്ടായിട്ടില്ല. അതിന് ശേഷം ഇളയരാജയുടെ കാലമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി സത്യന് അന്തിക്കാടിന്റെ സിനിമകള്‍ക്ക് സ്ഥിരമായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഇളയരാജയാണ്.
മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്നേഹവീട്, പുതിയ തീരങ്ങള്‍ എന്നീ ചിത്രങ്ങളില്‍ സത്യന് - ഇളയരാജ കൂട്ടുകെട്ട് തുടര്‍ന്നു. ഈ ചിത്രങ്ങളിലെ ചില ഗാനങ്ങളൊക്കെ ഹിറ്റുകളായി മാറി. എങ്കിലും പുതുമയുള്ള ഗാനങ്ങള്‍ ഈ സിനിമകളിലൊന്നും കാണാന്‍ കഴിഞ്ഞില്ല.
പുതിയ തീരങ്ങള്‍ എന്ന സിനിമയ്ക്ക് വേണ്ടി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ആസ്വാദകര്‍ ആ ഗാനങ്ങളെയും ചിത്രത്തെയും ഏറ്റെടുത്തില്ല. ഇതോടെ ഒന്ന് മാറ്റിച്ചിന്തിക്കുകയാണ് സത്യന് അന്തിക്കാട്.
ഫഹദ് ഫാസിലിനെയും അമലാ പോളിനെയും ജോഡിയാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കില്ല. ഈ സിനിമയ്ക്ക് സംഗീതം നല്കാന് വിദ്യാസാഗറിനെയാണ് സത്യന് അന്തിക്കാട് ക്ഷണിച്ചിരിക്കുന്നത്. വിദ്യാസാഗറിന്റെ ഈണങ്ങള്‍ക്ക് റഫീഖ് അഹമ്മദ് വരികളെഴുതും.
ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ഈ സിനിമ നഗരപശ്ചാത്തലത്തിലുള്ള കുടുംബകഥയാണ് പറയുന്നതെന്നാണ് സൂചന. ഇന്നസെന്റ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.