എല്ലാവര്‍ക്കും തോന്നാറുണ്ട്, ചില പ്രത്യേക കാലഘട്ടത്തില്‍ വീണ്ടും ജീവിക്കാന്‍ തോന്നിയിരുന്നെങ്കില്‍ എന്ന്. സ്കൂളില്‍ വീണ്ടും പഠിക്കാന്‍ തോന്നാറില്ലേ? ആദ്യപ്രണയം വീണ്ടും വീണ്ടും അനുഭവിക്കാന്‍ മോഹം തോന്നാറില്ലേ? അങ്ങനെ വീണ്ടും അതൊക്കെ അനുഭവിക്കാനും, ആ കാലത്തില്‍ ജീവിക്കാനും അവസരം ലഭിച്ചാലോ?
ആസിഫ് അലി നായകനാകുന്ന 'ഹാപ്പി ബര്‍ത്ത്‌ഡേ' എന്ന സിനിമ ഇങ്ങനെയൊരു കഥയാണ് പ്രമേയമാക്കുന്നത്. തന്‍റെ ഇരുപത്താറാം ജന്‍മദിനത്തില്‍ വീണ്ടും വീണ്ടും ജീവിക്കേണ്ടിവരുന്ന(ജന്‍മദിനം കഴിഞ്ഞുപോയശേഷം വീണ്ടും ആ ദിവസത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്ന) യുവാവായാണ് ആസിഫ് അലി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഗൌതം മോഹന്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം 'ഗ്രൌണ്ട്ഡോഗ് ഡേ' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ജനനി അയ്യരാണ് ചിത്രത്തിലെ നായിക.
പ്രതാപ് പോത്തന്‍, രോഹിണി, നന്ദു, വിജയ് മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കുന്ന ഹാപ്പി ബര്‍ത്ത്‌ഡേയുടെ കഥ, തിരക്കഥ, സംഭാഷണം രോഹിത് പണിക്കര്‍ - രാജീവ് എം ഫിലിപ്പ് ടീമാണ് നിര്‍വഹിക്കുന്നത്.