അഭിനയ മുഹൂര്‍ത്തങ്ങളുമായി ഒരേ കടല്‍

Webdunia
FILEWD
മനസ്സ് കടല്‍ പോലെയാണ് പുറമെ ശാന്തമെന്നു തൊന്നുമ്പോഴും അശാന്തമായ കടല്‍ പോലെ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഒരേകടല്‍ ‍" ഇത്തരത്തില്‍ അശാന്തമായ മനസുകളുടെ കഥ പറയുന്നു, സത്യസന്ധമായി...

വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. എസ് ആര്‍ നാഥന്‍ (മമ്മൂട്ടി), അതേ ഫ്ളാറ്റില്‍ തെ താമസിക്കു ജയന്‍ (നരേന്‍ ), ഭാര്യ ദീപ്തി (മീരാ ജാസ്മിന്‍) പിന്നെ നാഥന്‍റെ ദീര്‍ഘകാല സുഹൃത്തായ ബേല (രമ്യാ കൃഷ്ണന്‍)എന്നിവരാണ് കേന്ദ്രകഥപാത്രങ്ങള്‍.

തികച്ചും ഏകാകിയായി, മദ്യലഹരിയില്‍ ഒന്നിനോടും പരിഭവമില്ലതെ അലസനായി ജീവിക്കുമ്പോഴും ഭാരതം നേരിടുന്ന പ്രശ്നങ്ങളില്‍ ആശങ്കാകുലനാണ് നാഥന്‍‍. നാഥന്‍റെ നിരീക്ഷണങ്ങളും പഠനങ്ങളുമൊക്കെ പുസ്തകരൂപത്തില്‍ പുറത്തു വിന്നിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ സെമിനാറുകളിലും പഠന ക്ളാസുകളിലും നാഥന്‍ സജീവമാണ്.

സ്ത്രീ അയാള്‍ക്ക് ശരീരം മാത്രമാണ്. ശരീരം ആഗ്രഹിക്കുമ്പോള്‍ അയാള്‍ സ്ത്രീകളെ തേടും. അതിനപ്പുറം ഒരു പ്രണയവും അടുപ്പവും അയാള്‍ക്ക് അവരോടില്ല. ദീര്‍ഘകാല ബന്ധം അയാള്‍ കാത്തു സൂക്ഷിക്കുന്നത് ബേലയോടു മാത്രമാണ്.

FILEWD
പിതൃസഹോദരനാല്‍ ഗര്‍ഭിണി ആക്കപ്പെട്ട് പതിനഞ്ചാം വയസില്‍ അമ്മയായ ബേലയുടെ മനസില്‍ ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഒരോര്‍മ്മയുണ്ട്. പട്ടിണി മൂലമുള്ള മകന്‍റെ മരണം. പിന്നീട് അവള്‍ തന്‍റെ വഴി തിരഞ്ഞെടുത്തു, മനസ് ആഗ്രഹിച്ചതല്ലായിരുന്നിട്ട് കൂടി. ബേല ഒരിക്കല്‍ നാഥനോട് പറയുന്നു. നമ്മളെപ്പോലുള്ളവര്‍ക്ക് ബന്ധങ്ങള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്.

ജോലി തേടി ജയന്‍റെ അലച്ചില്‍ തുടരുന്നു. ഒരിക്കല്‍, കുഞ്ഞിനെ ആശുപത്രിയില്‍ ആക്കാന്‍ ദീപ്തി നാഥന്‍റെ സഹായം തേടി. പിന്നീട്, ഫ്ളാറ്റിന്‍റെ വാടക നല്‍കാനും ജയന് ജോലി തരപ്പെടുത്താന്‍ ശുപാര്‍ശയ്ക്കായും ദീപ്തി നാഥനെ കാണുന്നു. ഇതിനിടെ ദീപ്തിയുടെ ശരീരവും നാഥന് വഴങ്ങി. നാഥന്‍ അവള്‍ക്ക് ആരൊക്കെയോ ആയി. അവളുടെ മനസ് മറ്റൊരു സാന്ത്വനം കൊതിച്ചിരുന്നു. നാഥന്‍ പക്ഷെ അത്തരമൊരു പ്രണയത്തിലോ അടുപ്പത്തിലോ വിശ്വസിക്കുന്നില്ല. തനിക്കാരെയും പ്രണയിക്കാനാവില്ലെന്ന് അയാള്‍ ദീപ്തിയോട് പറയുന്നു.

ഗര്‍ഭിണിയായ ദീപ്തി സന്തോഷത്തോടെ നാഥനെ കാണാന്‍ എത്തുന്നു. ദീപ്തിയുടെ വരവ് എന്തിനായിയിരുന്നുവെന്ന് അയാള്‍ തിരിച്ചറിയുന്നില്ല. ഓരോ മിനിറ്റിലും 7200 കുഞ്ഞുങ്ങള്‍ ലോകത്ത് പിറക്കുന്നുവെന്ന് നാഥന്‍ അവളോടു പറയുന്നു. പറയേണ്ടതെല്ലാം മനസിലൊതുക്കി ദീപ്തി തിരികെപ്പോന്നു. പിന്നീട് ബേല പറഞ്ഞാണ് നാഥന്‍ കാര്യങ്ങള്‍ മനസില്ലാമനസോടെ ഉള്‍ക്കൊള്ളുത്.

നാഥന്‍റെ കുഞ്ഞിന് ദീപ്തി ജന്മം നല്‍കി. പക്ഷെ ആ പെണ്‍കുഞ്ഞിനെ സ്നേഹിക്കാന്‍ മനോനില തെറ്റിയ ദീപ്തിക്കാവുന്നില്ല. നാഥന്‍റെ സഹായത്തോടെ ജയന്‍ ദീപ്തിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കുന്നു. നാഥന്‍ യാത്രകള്‍ തുടരുന്നു. ദീപ്തി തിരികയെത്തുന്നു. ഇതിനിടെ എപ്പോഴോ നാഥന്‍ അവളെ പ്രണയിച്ചു തുടങ്ങുന്നു.ഈശ്വരനു മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോഴും നാഥന്‍റെ ഓര്‍മകള്‍ അവളെ വേട്ടയാടുന്നു. ഒടുവില്‍ അവള്‍ തീരുമാനിച്ചു...

FILEWD
സുനില്‍ ഗംഗോപാധ്യായയുടെ ബംഗാളി നോവല്‍ ഹീരക് ദീപ്തിയാണ് ഒരേ കടലിന് ആധാരം. കൊല്‍ക്കത്തയില്‍ നിന്ന് കഥ മറ്റൊരു മഹാനഗരത്തിലേയ്ക്ക് പറിച്ചു നട്ടിരിക്കുന്നു. ബന്ധങ്ങള്‍ രൂപപ്പെടുത് എങ്ങനെയെന്നും അതിന്‍റെ ഇഴകള്‍ പൊട്ടുന്നത് എങ്ങനെയെന്നുമൊക്കെ വരച്ചു കാട്ടുമ്പോള്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ അസാധാരണമായ കൈയ്യടക്കം പുലര്‍ത്തിയിരിക്കുന്നതു കാണാം.

രണ്ട് കോടി തൊഴില്‍ രഹിതരുള്ള ഭാരതത്തില്‍ 60 ശതമാനത്തോളം വിവാഹിതരാണെന്ന് നായകന്‍ പറയുന്നു. ദാരിദ്ര്യവും പ്രസവവും തുടര്‍ന്നുള്ള ദാരിദ്ര്യവുമൊക്കെ ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഫ്ളാറ്റുകളിലെ ജീവിതവും ഒറ്റപ്പെടലും നിസഹായതയുമൊക്കെ ചിത്രത്തിലുടനീളം തെളിഞ്ഞു കാണാം.

ഭര്‍ത്താവിന് ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഗര്‍ഭിണിയായ ഭാര്യയെ മറന്ന് ദീപ്തിയെ പ്രാപിക്കാന്‍ ചെല്ലുന്ന യുവാവ് മാറുന്ന ലോകക്രമത്തിന്‍റെ ഭാഗമാണ്. ഒപ്പം, സദാചാര നിഷ്ഠകളെ കുറിച്ചുള്ള പതിവുധാരണകള്‍ തകിടം മറിയുന്നു.

നാഥനെ അവതരിപ്പിക്കാന്‍ മറ്റൊരാളെ സങ്കല്‍പിക്കാനാവില്ല. ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കുള്ള കഴിവ് നാഥന് പൂര്‍ണത നല്‍കിയിരിക്കുന്നു. നാഥന്‍റെ വികാര വിചാരങ്ങള്‍ പ്രേക്ഷകനും അനുഭവിക്കുന്നു. മദ്യലഹരിയില്‍ സംസാരിക്കുമ്പോഴും ദീപ്തിയെ തന്‍റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ക്ഷണിക്കുമ്പോഴുമൊക്കെയുള്ള കണ്ണുകളുടെ ഭാഷ അപാരമാണ്.

FILEWD
ചിത്രം കണ്ടിറങ്ങുവര്‍ ദീപ്തിയെ മറക്കില്ല. മീരാ ജാസ്മിന്‍ കഥാപാത്രമായി ജീവിക്കുകയാണ് ഈ ചിത്രത്തില്‍. മീരയുടെ ഉജ്ജ്വല അഭിനയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ നിരവധിയുണ്ട്.നരേനും ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മലയാളചിത്രത്തില്‍ അഭിനയിച്ച രമ്യാ കൃഷ്ണനും ഭാഗം ഭംഗിയാക്കി.

ഒരു ഫ്ളാറ്റിനെ കേന്ദ്രീകരിച്ച് കഥ പറഞ്ഞിട്ട് കൂടി അഴകുള്ള ഫ്രെയിമുകള്‍ സമ്മാനിക്കാന്‍ ഛായാഗ്രാഹകന്‍ അഴകപ്പനു കഴിഞ്ഞു. ചിത്രത്തെ സജീവമാക്കി നിലനിര്‍ത്താന്‍ അഴകപ്പന്‍റെ കാഴ്ചകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ബേലയുടെ ബാര്‍, ഫ്ളാറ്റ് അന്തരീക്ഷം എന്നിവ സൃഷ്ടിക്കുന്നതില്‍ കലാസംവിധായകന്‍ മുത്തുരാജ് ഏറെ ശ്രദ്ധ കാട്ടി.

പ്രണയവും പ്രണയഭംഗവും ആകാംക്ഷയും കാത്തിരിപ്പിന്‍റെ വിഹ്വലതയുമൊക്കെ പ്രേക്ഷക മനസുകളില്‍ എത്തിക്കുതില്‍ പശ്ഛാത്തല സംഗീതം ഒരുക്കിയ ഔസേപ്പച്ചന്‍ വിജയിച്ചിരിക്കുന്നു.രസിക എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ വിന്ധ്യനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുത്. തസ്കരവീരന്‍ പോലുള്ള വാണിജ്യ സിനിമകള്‍ ഒരുക്കിയ വിന്ധ്യന്‍ ഇത്തരമൊരു ചിത്രത്തിന് പണം മുടക്കിയതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.