അജിത്തും മുരുഗദോസും വീണ്ടും, ഇരട്ടത്തലൈ വരുന്നു!

Webdunia
ശനി, 7 ജൂണ്‍ 2014 (14:51 IST)
അജിത് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന സിനിമ. തമിഴ് സിനിമാപ്രേമികള്‍, പ്രത്യേകിച്ചും തല ഫാന്‍സ് കാത്തിരിക്കുകയാണ്. സംവിധായകന്‍ എ ആര്‍ മുരുഗദോസ് കൂടിയാണ് എന്നറിയുമ്പോള്‍ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു.

തന്‍റെ അടുത്ത സിനിമ അജിത്തിനൊപ്പമായിരിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം ഒരു വാര്‍ത്താസമ്മേളനത്തിലാണ് മുരുഗദോസ് നല്‍കിയത്. ഇപ്പോള്‍ അദ്ദേഹം 'കത്തി' എന്ന വിജയ് ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം അജിത് ചിത്രം സംഭവിക്കുമെന്നാണ് സൂചന.

'കത്തി'ക്ക് മുമ്പ് 'ഇരട്ടത്തലൈ' എന്ന പേരില്‍ ഒരു അജിത് ചിത്രം ചെയ്യാന്‍ മുരുഗദോസ് പ്ലാന്‍ ചെയ്തതാണ്. എന്നാല്‍ കഥ പൂര്‍ണമായും ശരിയാകാത്തതിനാല്‍ പ്രൊജക്ട് നീട്ടിവയ്ക്കപ്പെടുകയായിരുന്നു. ആ ചിത്രം തന്നെയായിരിക്കും പുതിയ പ്രൊജക്ട് എന്നാണ് സൂചന.

അതേസമയം, മുരുഗദോസിന്‍റെ പുതിയ ഹിന്ദിച്ചിത്രം 'ഹോളിഡേ' മികച്ച ത്രില്ലറാണെങ്കിലും തമിഴ് ചിത്രം തുപ്പാക്കിയുടെ അത്രയും രസകരമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.