അജിത്തിന്‍റെ പുതിയ ചിത്രത്തിന് ‘സത്യദേവ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൂടുതല്‍ യോജിച്ചതും പഞ്ചുള്ളതുമായ മറ്റൊരു പേര് തിരഞ്ഞുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രണയവും പ്രതികാരവും ആക്ഷനും നിറഞ്ഞ ഒരു സമ്പൂര്‍ണ എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ.
ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരംഭിച്ചു. അനുഷ്ക ഷെട്ടിയും തൃഷയുമാണ് ചിത്രത്തിലെ നായികമാര്‍. അരുണ്‍ വിജയ് ആണ് വില്ലന്‍. വിവേകിന്‍റെ കോമഡിയാണ് സത്യദേവിലെ മറ്റൊരു ആകര്‍ഷണഘടകം.
ഹാരിസ് ജയരാജ് സംഗീതം നിര്‍വഹിക്കുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഓസ്ട്രേലിയന്‍ ഛായാഗ്രാഹകന്‍ ഡാന്‍ മകാര്‍ത്തര്‍ ആണ്.
ശ്രീ സത്യ സായി മൂവീസ് നിര്‍മ്മിക്കുന്ന സത്യദേവ് ഇറോസ് ഇന്‍റര്‍നാഷണല്‍ വിതരണത്തിനെത്തിക്കും.