അച്ഛന്‍ അനില്‍ കപൂറിന്റെ ചിത്രത്തില്‍ സോനം കപൂര്‍ രാഷ്ട്രീയക്കാരിയാകുന്നു

Webdunia
ബുധന്‍, 26 ഫെബ്രുവരി 2014 (16:27 IST)
PRO
ബോളിവുഡ് ഫാഷന്‍ ഗേള്‍ സോനം കപൂര്‍ രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ എത്തുന്നു. അച്ഛന്‍ അനില്‍ കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് സോനം രാഷ്ട്രീയക്കാരിയായി എത്തുന്നത്. ഹിന്ദിയിലെ പ്രശസ്ത എഴുത്തുകാരി അനുജ ചൌഹാന്റെ “ബാറ്റില്‍ ഫോര്‍ ബിറ്റോരാ” എന്ന ബുക്കിനെ ആസ്പദമാക്കിയാണ് കഥ നിര്‍മ്മിച്ചിരിക്കുന്നത്.

PRO
സരോജിനി അല്ലെങ്കില്‍ ജിന്നി എന്ന പേരായിരിക്കും ചിത്രത്തില്‍ സോനത്തിന്റെ കഥാപാത്രത്തിന്റേത്. യുവ രാഷ്ട്രീയ പ്രക്ഷോഭകയായിട്ടാണ് സോനം ചിത്രത്തില്‍ അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന ഇരു യുവനേതാക്കള്‍ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥാസാരം.

PRO
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പുകളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം. സോനത്തിന്റെ നായകനായി ഇമ്രാന്‍ ഖാന്‍, സിദ്ധാര്‍ഥ് റോയ് കപൂര്‍, ആദിത്യ റോയ് കപൂര്‍ എന്നിവരെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആരായിരിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ല.

PRO
നേരത്തെ ധനുഷ് നായകനായ “രാഞ്ജന“യില്‍ സോനം രാഷ്ട്രീയക്കാരിയുടെ വേഷം ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്