ഒരു സീനിനു ഡബിൾ ഇം‌പാക്ട് നൽകും, ഡബ്ബിങ്ങിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല: സിദ്ദിഖ്

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (08:20 IST)
മലയാളത്തിന്റെ മെഗാസ്റ്റാറായി മമ്മൂട്ടി നിലയുറപ്പിച്ച് വർഷങ്ങളായി. അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ചവരാണ് സിനിമ പ്രേമികൾ. അഭിനയത്തിലുപരി മമ്മൂട്ടിയിൽ എടുത്തു പറയാവുന്ന മറ്റൊരു ഗുണം അദ്ദേഹത്തിന്റെ ശബ്ദമാണ്.  
 
ശബ്ദ സൗകുമാര്യത്തിന്റെ കാര്യത്തിലും ഡബ്ബിങിന്റെ കാര്യത്തിലും മമ്മൂട്ടിക്ക് നൂറിൽ നൂറു മാർക്കാണ്. നിരവധി സിനിമകൾക്ക് അദ്ദേഹം നരേഷൻ പറഞ്ഞിട്ടുണ്ട്. അതിൽ അവസാനത്തേതാണ് മോഹൻലാലിന്റെ ഒടിയൻ. ഒരു സീനിനെ മികച്ച ഡബ്ബിങ് പാടവം കൊണ്ടെങ്ങനെ വ്യത്യസ്തമാക്കാൻ കഴിയും എന്നും മമ്മൂട്ടി പല കുറി തെളിയിച്ചു തന്നിട്ടുണ്ടെന്ന് സംവിധായകൻ സിദ്ദിഖ് പറയുന്നു. 
 
‘മമ്മൂക്കയോളം ഡബ്ബിങ്ങിൽ മികവ് പുലർത്തുന്ന ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. മറ്റു താരങ്ങൾ അഭിനയിക്കുമ്പോൾ ചിലപ്പോൾ നമുക്ക് നൂറിൽ നൂറും തരാറുണ്ട്. എന്നാൽ ഡബ്ബിങ്ങിൽ എത്തുമ്പോൾ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും. എന്നാൽ ഡബ്ബിങ്ങിൽ ആ നൂറിനെ നൂറ്റിപത് ശതമാനം ആകുന്ന ഒരാളെ ഉള്ളു മമ്മൂക്ക, അദ്ദേഹം അഭിനയിക്കുമ്പോൾ ഇമോഷന്സീനും മറ്റും അത്ര പ്രാധാന്യം കൊടുക്കാറില്ല. എസ്‌പ്രെഷനു മാത്രമേ പ്രാധാന്യം കൊടുക്കുകയുള്ളൂ. എന്നാൽ അതെല്ലാം അദ്ദേഹം ഡബ്ബിങ്ങിൽ മേക്ക് ആപ്പ് ചെയ്യും. അപ്പോൾ ആ സീനിനു ഡബിൾ ഇമ്പാക്ട് ആയിരിക്കും.’- സിദ്ദിഖ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article