‘മഞ്ജു കൂടെ നിൽക്കുന്ന എല്ലാവരേയും കൈവിട്ടു, ഇപ്പോൾ എന്നേയും’; മഞ്ജുവിനെതിരെ കടുത്ത വിമർശനവുമായി ശ്രീകുമാർ മേനോൻ

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (18:30 IST)
നടി മഞ്ജു വാര്യർക്കെതിരെ കടുത്ത വിമർശനവുമായി ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ. ഒടിയനു വേണ്ടി മഞ്ജു ഒന്നും ചെയ്തില്ലെന്നും ചിത്രത്തെ കുറിച്ച് ഒരു പോസ്റ്റ് പോലും ഫേസ്ബുക്കിൽ ഇട്ടില്ലെന്നും ശ്രീകുമാർ മേനോൻ ഒരു ചാനലിനോട് പ്രതികരിച്ചു.
 
പ്രതിസന്ധിഘട്ടങ്ങളില്‍ മഞ്ജു പലരെയും കൈവിട്ടുവെന്നും  സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സിയെ കൈവിട്ടത് ശരിയായില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ മഞ്ജുവിനൊപ്പം നിന്നവരെയെല്ലാം അവർ കൈവിട്ടു. അവരുടെ കൂടെ പരസ്യമായി നില്‍ക്കുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും ശ്രീകുമാര്‍ പറയുന്നു.
 
മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന പല നിലപാടുകളും അവർക്ക് തന്നെ വിനയായി മാറും. വനിതാ മതിലിനെക്കുറിച്ചു പറയുമ്പോള്‍ അത് തന്റെ അറിവില്ലായ്മ എന്ന് പറയുന്നതില്‍ അര്‍ത്ഥമെന്താണ് അദ്ദേഹം ചോദിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍