‘എന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ട്, അതില്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരുമുണ്ട് ’; വെളിപ്പെടുത്തലുമായി നടി പ്രത്യുഷയുടെ അമ്മ

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (10:50 IST)
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച നടി പ്രത്യുഷയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് പ്രത്യുഷയുടെ അമ്മ സരോജിനി ദേവി. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും സരോജിനി ദേവി വെളിപ്പെടുത്തി.
 
സമൂഹത്തില്‍ ഉയര്‍ന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണ് എന്നാണ് സരോജിനി ദേവി പറയുന്നത്. അതിന് അവര്‍ക്ക് സഹായങ്ങള്‍ തെയ്തുകൊടുത്തത് കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയാണെന്നും അമ്മ പറയുന്നു.
 
സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതില്‍ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു എന്നും. ഇതേ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്. എന്നാല്‍ അന്ന് തന്നെ സരോജിനി ദേവി ആ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article