ഹിന്ദി മെര്‍സല്‍ ഉടന്‍, സംവിധാനം അറ്റ്‌ലി തന്നെ; ആമിര്‍ഖാന്‍ നായകന്‍ ?

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (15:42 IST)
വിജയ് നായകനായ വമ്പന്‍ ഹിറ്റ് ചിത്രം മെര്‍സല്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. അറ്റ്‌ലി തന്നെ സംവിധാനം ചെയ്യുന്ന ചിത്രം 200 കോടി ബജറ്റില്‍ ഒരുങ്ങുമെന്നാണ് സൂചന. ആമിര്‍ഖാന്‍ നായകനാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
ബജ്‌റംഗി ബായിജാന്‍, ബാഹുബലി തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ രചിച്ചിട്ടുള്ള കെ വി വിജയേന്ദ്രപ്രസാദ് ആണ് മെര്‍സലിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം. തമിഴകത്തെ ഏറ്റവും വലിയ ഹിറ്റായി മെര്‍സല്‍ മാറുമെന്ന സൂചനകളാണ് ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം നല്‍കുന്നത്.
 
ബോളിവുഡിലെ വന്‍ നിര്‍മ്മാണക്കമ്പനികള്‍ മെര്‍സലിന്‍റെ റീമേക്ക് അവകാശത്തിനായി സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നാണ് വിവരം.
 
അതേസമയം, ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനും സാധ്യത കാണുന്നുണ്ട്. ചിരഞ്ജീവിയുള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ മെര്‍സലിന്‍റെ കഥയില്‍ ഭ്രമിച്ചുപോയതായാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article