സാനിയയുടെ അടിവസ്ത്രം കാണുന്ന ചിത്രം, രാം ഗോപാല്‍ വര്‍മ കുഴപ്പത്തില്‍ ‍!

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (20:10 IST)
വിവാദങ്ങളുടെ തോഴനാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. വിവാദങ്ങള്‍ ഒന്നൊഴിയാതെ വര്‍മയെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആഴ്ചയിലൊരു വിവാദം എന്ന രീതിയിലായിട്ടുണ്ട് വര്‍മയുടെ അവസ്ഥ.
 
‘മകള്‍ സണ്ണി ലിയോണ്‍ ആകാന്‍ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടില്‍ ഒരു ഷോര്‍ട്ട് ഫിലിം എടുത്താണ് കഴിഞ്ഞ വാരം രാം ഗോപാല്‍ വര്‍മ വിവാദമുയര്‍ത്തിയത്. അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ ഇപ്പോള്‍ അടുത്ത പുലിവാലുപിടിച്ചിരിക്കുകയാണ് വര്‍മ.
 
സാനിയ മിര്‍സയുടെ അടിവസ്ത്രം പുറത്തുകാണത്തക്ക രീതിയിലുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്താണ് രാം ഗോപാല്‍ വര്‍മ വിവാദമുയര്‍ത്തിയിരിക്കുന്നത്. ‘തനിക്ക് ടെന്നിസ് കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സ്കര്‍ട്ട് ഇടേണ്ടിവരും എന്നതിനാല്‍ പിതാവ് സമ്മതിക്കുന്നില്ല’ എന്ന് ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സാനിയ മിര്‍സയുടെ ചിത്രം രാം ഗോപാല്‍ വര്‍മ പോസ്റ്റുചെയ്തത്.
 
എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് കമന്‍റുകളായി വന്ന് നിറഞ്ഞത്. വര്‍മ ഒരു നാണമില്ലാത്തവനാണെന്നും മറുപടി നല്‍കാന്‍ പോലും അറയ്ക്കുന്നതായും ചിലര്‍ കമന്‍റുകളില്‍ പറയുന്നു. സാനിയ ഇന്ത്യയുടെ മകളാണെന്നും അവരെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രമാണ് വര്‍മ പോസ്റ്റുചെയ്തതെന്നും ചിലര്‍ പറയുന്നു.
 
നിങ്ങള്‍ നിങ്ങളുടെ മകളോടാണ് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടാവുക എന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. കാമവൈകൃതമാനസനാണ് വര്‍മയെന്നും അധഃപതിച്ച സ്വഭാവമാണ് അദ്ദേഹത്തിനെന്നുമാണ് ചിലര്‍ ആക്ഷേപിക്കുന്നത്.
Next Article