മേഘ്നാ രാജും ചിരഞ്ജീവിയും ഇനി വിവാഹ തിരക്കിലേക്ക്

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (12:26 IST)
തെന്നിന്ത്യന്‍ സൂപ്പർതാരം മേഘ്‌ന രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കന്നട നടന്‍ ചിരഞ്ജീവിയാണ് വരന്‍. ബെംഗലുരുവിലുള്ള മേഘ്‌നയുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 
 
ഡിസംബര്‍ ആറിനാണ് വിവാഹം. ആട്ടഗര എന്ന സിനിമയില്‍ ഒരുമിച്ചെത്തിയ മേഘ്‌നയും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article