മമ്മൂട്ടിയെ കണ്ടവര്‍, യേശുദാസിന്റെ ശബ്ദം കേട്ടവര്‍ പിന്നെ മാറ്റാരുടെയും പുറകേ ആരാധനയുമായി അലയില്ലെന്ന് നടന് പറയുന്നു. ദുബായ് പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയിലെ പ്രധാന അതിഥികള്‍ ആയ അക്ഷയ് കുമാറും ജോണ്‍ എബ്രഹാവും എത്തിയപ്പോള്‍ അനൂപിനൊപ്പം ഉണ്ടായിരുന്നവര്‍ പലരും ഫോട്ടോയെടുക്കാന്‍ അവരോടൊപ്പം നിന്നു. എന്നാല്‍, താരം മാത്രം അതിനുള്ള താല്‍പ്പര്യം കാണിച്ചില്ലത്രേ.
അവരുടെ കൂടെ ഫോട്ടോയെടുക്കാതെ മാറി നിന്നത് കണ്ട സുഹൃത്ത് കാര്യം ചോദിച്ചപ്പോഴായിരുന്നു അനുപിന്റെ മറുപടി. ‘മമ്മൂട്ടിയെ കണ്ടവര്‍, യേശുദാസിന്റെ ശബ്ദം കേട്ടവര്‍ പിന്നെ മാറ്റാരുടെയും പുറകേ ആരാധന മൂത്ത് അലയില്ലെന്നായിരുന്നു’ അനൂപ് പറഞ്ഞത്.