മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; ബ്രഹ്മാണ്ഡചിത്രത്തിന് ബജറ്റ് 400 കോടി!

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (15:28 IST)
വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നതായി സൂചന. അതും 400 കോടി ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡചിത്രത്തില്‍. ചിത്രം സംവിധാനം ചെയ്യുന്നത് സാക്ഷാല്‍ എസ് എസ് രാജമൌലി!
 
മഹാഭാരതത്തെ അടിസ്ഥാനമാക്കി രാജമൌലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കാനുള്ള സാധ്യത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടി ദുര്യോധനനായി അഭിനയിക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്നുണ്ട്.
Next Article