മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങളെ ജനം നിഷ്കരുണം തള്ളി; ഓണം പൃഥ്വിരാജിന്‍റേത്, ‘ആദം’ മെഗാഹിറ്റ്!

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (15:55 IST)
ഇത്തവണത്തെ ഓണം ഹിറ്റ് ‘ആദം’ എന്ന പൃഥ്വിരാജ് ചിത്രമാണ്. ഒപ്പം റിലീസായ മറ്റ് മൂന്ന് വമ്പന്‍ സിനിമകളെ ബഹുദൂരം പിന്നിലാക്കി മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ഈ ഫാമിലി റൊമാന്‍റിക് ത്രില്ലര്‍.
 
ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദം പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളില്‍ ഒന്നാണ്. വളരെ ഇമോഷണലായ രംഗങ്ങളും ആക്ഷന്‍ മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഈ സിനിമ മെമ്മറീസിന് ശേഷം പൃഥ്വിരാജിന്‍റേതായി ലഭിക്കുന്ന റിഫൈന്‍ഡ് ത്രില്ലറാണ്.
 
കെട്ടുറപ്പുള്ള തിരക്കഥയും മികച്ച വിഷ്വലുകളും സിനിമയുടെ വന്‍ വിജയത്തിന് കാരണമായി. ജിത്തു ദാമോദറിന്‍റെ ക്യാമറ സ്കോര്‍ട്‌ലാന്‍ഡിന്‍റെ എല്ലാ മനോഹാരിതയും ഒപ്പിയെടുക്കുന്നു. 
 
ഭാവന, നരേന്‍, രാഹുല്‍ മാധവ്, മിഷ്ടി ചക്രവര്‍ത്തി എന്നിവരും ഗംഭീര കഥാപത്രങ്ങളെയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ദീപക് ദേവിന്‍റെ പാട്ടുകളെല്ലാം ഹിറ്റാണ്.
 
പൃഥ്വിരാജിന്‍റെ തിരക്കഥാ സെലക്ഷന്‍ തെറ്റില്ല എന്ന വിശ്വാസം ശരിയാണെന്ന് ഈ സിനിമയുടെ വിജയവും തെളിയിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍