നിവിൻ പോളി എന്ന നടനിൽ നൂറ് ശതമാനം വിശ്വാസം അർപ്പിക്കാൻ കഴിയുമെന്ന് വെറും ഏഴ് വർഷം കൊണ്ട് അദ്ദേഹം മലയാള സിനിമക്ക് കാണിച്ച് തന്നിരിക്കുകയാണ്. വലിച്ചുവാരി പടങ്ങൾ ചെയ്യാതെ വളരെ ആലോചിച്ച് ഉറപ്പുള്ള കഥകൾ മാത്രമാണ് നിവിൻ ഏറ്റെടുക്കുന്നത്. നോ പറയേണ്ടിടത്ത് നിവിൻ നോ പറയുന്നുണ്ട്.
തനിക്ക് വിശ്വാസമില്ലാത്ത ഒരു തിരക്കഥ തന്റെ മുന്നിലെത്തിയപ്പോൾ ഉറപ്പില്ലെന്ന് സംവിധായകനോട് തുറന്ന് പറഞ്ഞ നടനാണ് നിവിൻ. മലയാളത്തിന്റെ പ്രമുഖ സംവിധായകരില്‍ ഒരാളായ ലാല്‍ ജോസിനോടാണ് നിവിന്‍ നോ പറഞ്ഞത്. നിവിനെ നായകനാക്കാൻ ലാൽ ജോസ് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം നിവിനുമായി സംസാരിക്കുകയും ചെയ്യാമെന്ന് സമ്മതിക്കുകയുമായിരുന്നു.
എന്നാൽ, കഥ പിന്നീട് തിരക്കഥയായി മാറിയപ്പോൾ അതിൽ നിവിന് വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. ഇക്കാര്യം ലാൽ ജോസിനോ നിവിൻ തുറന്നു പറഞ്ഞു. അങ്ങനെയാണ് ലാൽ ജോസ് ആ സിനിമ ഉപേക്ഷിക്കുന്നത്. മലയാളത്തിലെ ഏറ്റവും വിലകൂടിയ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആയിരുന്നു തിരക്കഥ ഒരുക്കിയത്.
മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധായകനായി അരങ്ങേറുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയെ നായകനാക്കി. ലാല്‍ ജോസിനൊപ്പം ഒരു ചിത്രം മമ്മൂട്ടി ഒരിക്കലും നോ പറയില്ലെന്നാണ് ആരാധകർ പറയുന്നത്.