ഫഹദ് - പോത്തേട്ടൻ വീണ്ടും! ഈ വീഡിയോ കണ്ടാൽ ആരുമൊന്ന് ഞെട്ടും!

വെള്ളി, 22 ഡിസം‌ബര്‍ 2017 (18:10 IST)
കേരളം കണി കണ്ടുരണുന്ന നന്മ എന്നത് വളരെ പ്രചാരം ലഭിച്ച മില്‍മയുടെ പരസ്യമാണ്. ഇപ്പോള്‍ ഈ പരസ്യത്തില്‍ വീണ്ടും ബ്രില്യന്‍സ് ആവര്‍ത്തിച്ചിരിക്കുകയാണ് മില്‍മ. വളരെ വ്യത്യസ്തമായ രീതിയിലാണ് പുതിയ പരസ്യം. 
 
പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത് ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളാണ്. തുടക്കത്തിൽ ഒരു സിനിമയാണോ ഷോർട്ട് ഫിലിം ആണോ എന്ന് പോലും തോന്നിപ്പോകുന്ന മേക്കിങ് ആണ്. 
 
പൊലീസ് സ്റ്റേഷൻ ആണ് സ്ഥലം. വരത്തന്‍ പാലിന്റെയും നാടന്‍ പാലിന്റെയും ദോഷങ്ങള്‍ പറഞ്ഞ ശേഷമാണ് മില്‍മയെക്കുറിച്ച് പറയുന്നത്. അപ്പോൾ മാത്രമാണ് ഇതൊരു പരസ്യമാണെന്ന് പോലും മനസ്സിലാകുന്നത്. ആഷിഖ് അബുവാണ് ഈ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍