പ്രണവ് മോഹന്‍ലാല്‍ നായകനായി ക്യാമറക്ക് മുന്നിലെത്തി. ജീത്തു ജോഫസ് സംവിധാനം ചെയ്തത് ആദിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. എറണാകുളത്താണ് ഷൂട്ടിംഗ് നടക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ആദ്യ ഷോട്ട് കഴിഞ്ഞ മാസം പൂജാവേളയിൽ തന്നെ ഷോട്ട് ചെയ്തിരുന്നു. ചിത്രീകരണം ആരംഭിച്ച വിവരം ജീത്തു ജോസഫ് തന്നെയാണ് തന്റെ ഫെസ്ബുക്കിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ ഇന്നത്തെ ഷൂട്ടിംഗ് വേളയിൽ എടുത്ത പ്രണവിന്റെ സ്റ്റീൽസ് ഇന്റർനെറ്റ് ലോകത് തരംഗമായിരിക്കുകയാണ്. പ്രണവിന്റെ സ്ഥിരം ലുക്ക് മാറ്റി മുടി വെട്ടിയൊതുക്കിയ പുതിയ മേക്കോവറിനെ കൈയടിച്ചാണ് ഇന്റെനെറ്റ് ലോകം വരവേറ്റത്.
‘ഞാൻ സംവിധാനം ചെയ്യുന്ന 9ആമത്തെ ചിത്രം, പ്രണവ് മോഹൻലാൽ നായകനാവുന്ന ‘ആദി’യുടെ ചിത്രീകരണം ഇന്ന് എറണാകുളത്ത് ആരംഭിച്ചു. നിങ്ങൾ പ്രേക്ഷകർക്ക് ഒരു മികച്ച ചിത്രം സമ്മാനിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ.. എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു‘ - ജീത്തു ഫേസ്ബുക്കില്‍ കുറിച്ചു.