പള്‍സര്‍ സുനിയെ അറിയില്ലെന്നുപറയുന്ന കാവ്യ, ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് പള്‍സര്‍ സുനിയുടെ കാറില്‍ യാത്ര ചെയ്തതെന്തിന്? കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

Webdunia
വെള്ളി, 28 ജൂലൈ 2017 (18:04 IST)
പള്‍സര്‍ സുനിയെ അറിയില്ല എന്ന കാവ്യാ മാധവന്‍റെ നിലപാട് പൊലീസ് തള്ളിക്കളയുകയാണ്. കാവ്യയ്ക്ക് പള്‍സര്‍ സുനിയെ അറിയാമെന്നതിന് ചില തെളിവുകള്‍ പൊലീസിന്‍റെ കൈവശം ഉണ്ടെന്നാണ് വിവരം.
 
ദിലീപുമായുള്ള വിവാഹത്തിന് മുമ്പുതന്നെ പള്‍സര്‍ സുനി ഓടിച്ചിരുന്ന കാറില്‍ കാവ്യ യാത്ര ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്ന് സിനിമകളുടെ ലൊക്കേഷനുകളിലേക്കും തിരികെ വീട്ടിലേക്കും പള്‍സര്‍ സുനി ഓടിക്കുന്ന കാറില്‍ കാവ്യ യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
 
ഇതിന്‍റെ തെളിവുകള്‍ക്കായി കാവ്യ ഒടുവില്‍ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളിലും ആ സിനിമകളുടെ അണിയറ പ്രവര്‍ത്തകരിലേക്കും പൊലീസ് അന്വേഷണം വ്യാപകമാക്കി. 
 
ദിലീപും കാവ്യയും ഒരുമിച്ചഭിനയിച്ച അവസാനചിത്രം ‘പിന്നെയും’ ആണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ആ സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനിയുടെ സാന്നിധ്യം പൊലീസിന് ഏകദേശം സ്ഥിരീകരിക്കാനായിട്ടുണ്ട്.
 
എന്നാല്‍ കാവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പൊലീസ് സംഘത്തിന് രണ്ട് അഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന തീരുമാനം ഡി ജി പിയുടെ നിലപാടിനെ ആസ്പദമാക്കിയിരിക്കും.
Next Article