നേരവുമല്ല, പ്രേമവുമല്ല പക്ഷേ സൗഹൃദവും പ്രണയവുമുണ്ട് ; മൂന്നാമത്തെ ചിത്രവുമായി അൽഫോൻസ്, നായകൻ താരപുത്രൻ?!

Webdunia
തിങ്കള്‍, 29 മെയ് 2017 (11:53 IST)
നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരവും പ്രേമവും ഹിറ്റ് ചിത്രങ്ങളായി മാറി. അതോടെ നിവിന്റെയും അൽഫോൻസിന്റെയും തലവര തന്നെ മാറിമറിഞ്ഞു. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്.
 
ജയറാമിന്റെ മകൻ കാളിദാസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ചർച്ച നടന്നുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
 
അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ സിനിമ തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.‘ഇത്തവണ പുതിയ ചിത്രത്തിനായുള്ള പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും തിരക്കിലായിരുന്നു. ഈ ചിത്രം സംഗീതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതിനെക്കുറിച്ച് കൂടുതൽ പഠിച്ചു. അതുകൊണ്ടാണ് ചിത്രം തുടങ്ങാൻ ഇത്ര കാലയളവ് വന്നത്. പ്രണയവും സൗഹൃദവും ഈ സിനിമയിലുണ്ട്. എന്നാൽ പ്രേമം പോലെ ഇതൊരു പ്രണയചിത്രമല്ല, നേരം പോലെ ഒരു കോമഡി ത്രില്ലറുമല്ല. അൽഫോൻസ് വ്യക്തമാക്കിയിരുന്നു. 
Next Article