സോളോയിലെ ആ സസ്പെൻസ് ഇതോ?

Webdunia
തിങ്കള്‍, 29 മെയ് 2017 (10:04 IST)
ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന സോളോ എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകർ കാത്തിരിപ്പിലാണ്. സോളോയിലെ ദുൽഖറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊമ്ടിരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍രെ പുതിയ ലുക്കും പുറത്തു വിട്ടിട്ടുള്ളത്.
 
ക്ലീന്‍ ഷേവും പറ്റെ വെട്ടിയ മുടിയുമായി ആര്‍മി ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ആര്മിക്കാരനായിട്ടാണോ ചിത്രത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ഡിക്യു പ്രത്യക്ഷപ്പെടുന്നത്.
 
ആര്‍ത്തി വെങ്കിടേഷ്, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, ആശ ജയറാം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദുല്‍ഖറിന്റെ ലുക്ക് വൈറലായത്.
Next Article