തൊണ്ടിമുതല്‍ വന്‍ ഹിറ്റ്, 5 ദിവസം കൊണ്ട് 7 കോടി കടന്നു!

Webdunia
വെള്ളി, 7 ജൂലൈ 2017 (15:51 IST)
ഫഹദ് ഫാസില്‍ വീണ്ടും ബോക്സോഫീസില്‍ വിസ്മയം സൃഷ്ടിക്കുകയാണ്. ഇത്തവണയും പോത്തേട്ടന്‍സ് ബ്രില്യന്‍സിന്‍റെ പിന്തുണയോടെ തന്നെ. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മെഗാഹിറ്റായി മാറുന്നു.
 
ഫഹദും സുരാജ് വെഞ്ഞാറമൂടും നായകന്‍‌മാരായ തൊണ്ടിമുതല്‍ ആദ്യ അഞ്ചുദിവസം കൊണ്ട് കേരളത്തിലെ കളക്ഷന്‍ ഏഴുകോടി പിന്നിട്ടിരിക്കുകയാണ്. മികച്ച ചിത്രം എന്ന മൌത്ത് പബ്ലിസിറ്റിയും മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം അതേ ടീമിന്‍റെ സിനിമ എന്നതുമാണ് തൊണ്ടിമുതലിനെ വലിയ വിജയത്തിലേക്ക് നയിക്കുന്നത്.
 
സജീവ് പാഴൂരെഴുതിയ തിരക്കഥ വളരെ റിയലിസ്റ്റിക്കായാണ് ദിലീഷ് പോത്തന്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജിബാലിന്‍റെ സംഗീതവും ഹൃദയസ്പര്‍ശിയാണ്. 
 
ആദ്യദിനം 1.51 കോടി കളക്ഷന്‍ നേടിയ സിനിമ പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുവരികയായിരുന്നു. അതേസമയം, ഫഹദ് ഫാസില്‍ - റാഫി ടീമിന്‍റെ റോള്‍ മോഡല്‍‌സ് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കുന്നില്ല. ഒമ്പത് ദിവസം കൊണ്ട് വെറും നാലരക്കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍.
Next Article