നായികയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് നായകന്‍ പൂവ് കൊണ്ടെറിയുമ്പോള്‍ ഇരുവര്‍ക്കും റൊമാന്‍സ് ഉണ്ടാകുന്ന രംഗം കാലാകാലങ്ങളായി സിനിമയില്‍ നിലനില്‍ക്കുന്നതാണ്. ഇതിനെതിരെ നടി തപ്സി പന്നുവും ഇലിയാനയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, എമി ജാക്സണും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.
ഇത്തരം രംഗങ്ങള്‍ സിനിമ സംസ്കാരത്തിന് തന്നെ യോജിച്ചതല്ലെന്നും ഇനി ഇങ്ങനെയുള്ള രംഗങ്ങള്‍ ഉണ്ടാകരുതെന്നും തപ്സി വ്യക്തമാക്കിയിരുന്നു. താന്‍ ഇതുവരെ ഇങ്ങനെയുള്ള രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്നും എന്നാല്‍, തേങ്ങകൊണ്ടെങ്ങാനും തന്റെ പിന്‍ഭാഗത്ത് എറിഞ്ഞാല്‍ ആ തേങ്ങ കൊണ്ട് തന്നെ അവരെ ഞാന്‍ തിരിച്ചെറിയുമെന്നും എമി ജാക്സണ്‍ വ്യക്തമാക്കി. ഇത്തരം രംഗങ്ങള്‍ ചെയ്യരുതെന്ന് ഫിലിം മേക്കേഴ്‌സിനോട് എമി ആവശ്യപ്പെടുന്നുമുണ്ട്.
തന്റെ ആദ്യ ചിത്രമായ ജുമാന്‍ഡി നാദത്തില്‍ നായകന്‍ തന്റെ പിന്‍ഭാഗത്ത് തേങ്ങ കൊണ്ട് എറിയുന്നതായിരുന്നു രംഗമെന്നും തപസി പറഞ്ഞിരുന്നു. എന്നാല്‍ നായകിയുടെ ദേഹത്ത്, പ്രത്യേകിച്ചും പിന്‍ഭാഗത്ത് എന്തെങ്കിലും വസ്തു കൊണ്ട് എറിഞ്ഞാല്‍ എങ്ങനെ പ്രണയവികാരം ഉണ്ടാകുമെന്നായിരുന്നു തപസി ചോദിച്ചത്. ഇത് തമിഴില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
വൈ.വി.എസ് ചൗധരിയുടെ തെലുങ്ക് ചിത്രത്തിലെ നായികയായിരുന്നു ഇലിയാന. ചിത്രത്തിലും സമാനമായ രംഗമുണ്ടായിരുന്നു. അത്യാവശ്യം വലിപ്പമുള്ള കല്ലു കൊണ്ട് തന്റെ പിന്‍ഭാഗത്ത് നടന്‍ എറിയുന്ന രംഗമുണ്ടായിരുന്നുവെന്നും അതും സ്ലോമോഷനിലായിരുന്നുവെന്നും ഇലിയാന പറയുന്നു.അങ്ങനെ എറിയുന്നത് എങ്ങനെ റൊമാന്റിക് ആകുമെന്നും ഇലിയാന ചോദിക്കുന്നു. ഇത്തരം രംഗങ്ങള്‍ അവസാനിപ്പിക്കേണ്ട കാലമായിരിക്കുന്നുവെന്നും ഇലിയാന പറഞ്ഞു.