'എന്നേപ്പോലുള്ള കുട്ടിയെ അറിയാമോ’? - അഞ്ജലി മേനോന് വേണ്ടി പൃഥ്വിരാജ് ചോദിക്കുന്നു

Webdunia
ഞായര്‍, 30 ജൂലൈ 2017 (13:27 IST)
അഞ്ജലി മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിക്കിയെന്ന ബാലന്റെ മുതിര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിയായിരുന്നു. ഇപ്പോഴിതാ, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് പൃഥ്വി നായകനാകുന്ന ചിത്രത്തില്‍ താരത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ ഒരു ബാലനെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍.
 
12നും 15നും ഇടയിലുള്ള കുട്ടിയെ ആണ് തേടുന്നതെന്ന് പൃഥ്വി തന്നെ വ്യക്തമക്കുന്നു. തേടുകയാണ്. എന്നെപ്പോലിരിക്കുന്ന ഒരു കുട്ടിയെ അറിയുമോ എന്ന ചോദ്യവുമായിട്ടാണ് പൃഥ്വിരാജ് കാസ്റ്റിംഗ് കോള്‍ തന്റെ ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പൃഥ്വിയുമായി രൂപസാമ്യം വേണമെന്നത് നിര്‍ബന്ധമാണ്.
 
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തും ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ അഞ്ജലി മേനോനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നസ്രിയാ നസീം വിവാഹശേഷം അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Next Article