'എന്നെ മാനസികരോഗിയാക്കി'; ഹൃതിക് റോഷനെതിരെ തുറന്നടിച്ച് കങ്കണ !

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (14:39 IST)
ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ചയായ പ്രണയബന്ധങ്ങളിലൊന്നായിരുന്നു ഹൃതിക് കങ്കണ ജോഡികളുടേത്. ആദ്യമൊന്നും ഇരുവരും പ്രണയം അംഗീകരിച്ചിരുന്നില്ല. പിന്നീട് വാദപ്രതിവാദങ്ങളുമായി ഇരുവരും കളത്തിലെത്തിയിരുന്നു.
 
ഒരിടവേളയ്ക്ക് ശേഷം ഹൃതിക്കിനെതിരെ ആഞ്ഞടിച്ച് കങ്കണ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഹൃതിക് തന്നെ മാനസിക രോഗിയാക്കിയെന്നാണ് കങ്കണ തുറന്നുപറഞ്ഞത്. രജത് ശര്‍മയുടെ ‘ആപ്കി അദാലത്ത്’ എന്ന ഷോയിലാണ് കങ്കണ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. 
 
ഹൃതിക് ചതിച്ചെന്ന് പറഞ്ഞ താരം നിരവധി രാത്രികളില്‍ ഉറക്കമില്ലാതെ കഴിയേണ്ടി വന്നുവെന്നും വ്യക്തമാക്കിയിരുന്നു. അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നു. അതേസമയം ഹൃതിക്കിന് അയച്ച ഈ മെയിലുകള്‍ ചോര്‍ന്നതിനെക്കുറിച്ചും കങ്കണ പ്രതികരിച്ചു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലേഖനങ്ങള്‍ വായിക്കുന്നതുപോലെ ജനങ്ങള്‍ തന്റെ പ്രണയകുറിപ്പുകള്‍ വായിക്കുകയാണെന്നും താരം ചൂണ്ടികാട്ടി.
 
ഹൃതിക്കിന് അയച്ച ഈ മെയിലുകള്‍ ചോര്‍ന്നതിനെക്കുറിച്ചും കങ്കണ പ്രതികരിച്ചു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലേഖനങ്ങള്‍ വായിക്കുന്നതുപോലെ ജനങ്ങള്‍ തന്റെ പ്രണയകുറിപ്പുകള്‍ വായിക്കുകയാണെന്നും താരം ചൂണ്ടികാട്ടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article