നവാസുമായി എനിക്ക് കുറഞ്ഞ കാലത്തെ ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് അത് നീണ്ടു നിന്നത്. പക്ഷെ ഇന്ന് അയാളെന്നെ മെഴുകുതിരികള്‍ കത്തിച്ച് മൃദുലമായ രോമക്കുപ്പായമിട്ട് കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണായി ചിത്രീകരിച്ചിരിക്കുകയാണ്. എന്നാൽ എനിക്കിതെല്ലാം കേട്ട് ചിരിയാണ് വരുന്നതെന്നും നിഹാരിക പറയുന്നു
എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നൊന്നും സാധിച്ചില്ല. മുന്‍പ് നന്നായി ഇടപഴകിയിരുന്ന അവര്‍ പെട്ടെന്ന് താനുമായുള്ള സംസാരവും കുറച്ചിരുന്നു. നിരന്തരമായ ശ്രമത്തിനൊടുവില്‍ അവര്‍ പഴയത് പോലെ സംസാരിക്കാനും ഇടപഴകാനും തുടങ്ങി. ഇതോടെയാണ് തനിക്ക് സമാധാനമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചിട്ടുണ്ട്.
താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവര്‍ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നിഹാരികയുടെ ക്ഷണപ്രകാരം താന്‍ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായെന്ന് താരം വെളിപ്പെടുത്തി.
ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയം തുടങ്ങിയത് അവിടെ വെച്ചായിരുന്നുവെന്നും താരം പറയുന്നു.പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവള്. ആത്മാര്‍ത്ഥമായ സ്നേഹമായിരുന്നു അവളുടേത്. എന്നാല്‍ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നീട് അത് മനസിലാക്കിയ അവള് ഈ ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.