ആമിർ ഖാൻ നായകനായ 'ദംഗൽ' സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൈറാ വസീമിനെ വധിക്കുമെന്ന് ഐ എസ് ഭീകരർ. മുഖം മറച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ സൈറക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ചിത്രം എൻ ഐ എ പുറത്തുവിട്ടിട്ടുണ്ട്.
ദംഗലിൽ ഗീതാ ഫോഗാട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ അടുത്തിടെ മെഹ്ബൂബ മുഫ്തിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിനെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചുമാണ് സംസാരിച്ചത്. അതോടൊപ്പം, ഇന്ത്യയിലെ കുട്ടികൾക്കും യുവാക്കൾക്കും സൈറ മാതൃകയാണെന്ന് ആമിർ ഖാനും വ്യക്തമാക്കി.
തുടർന്ന് സൈറയ്ക്ക് സോഷ്യൽ മീഡിയയിൽ പരിഹാസ വർഷമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി എത്തിയതോടെ സൈറാ വസീമിനുള്ള സുരക്ഷ കേന്ദ്ര സർക്കാർ ശക്തമാക്കിയിട്ടുണ്ട്.