'ബാഹുബലി'യെ പിന്നിലാക്കി 'ഫിദ'; തരംഗമായി 'വെച്ചിൻഡേ' ഗാനം

Webdunia
ശനി, 26 മെയ് 2018 (09:13 IST)
ഇന്ത്യൻ സിനിമാ മേഖലയിൽ സകല റെക്കോർഡുകളും വെട്ടിപ്പിടിച്ച് മുന്നേറിയ ചിത്രമാണ് ബാഹുബലി. ഈ ചിത്രത്തിലെ സാഹോരെ എന്നുതുടൺഗുന്ന ഗാനം യൂട്യൂബിൽ 11 കോടി 59 ലക്ഷത്തിൽപ്പരം കാഴ്‌ചക്കാരെയാണ് നേടിയത്. എന്നാൽ ഇപ്പോൾ ഈ റേക്കോർഡിനെ മറികടന്ന് സായ്‌ പല്ലവിയുടെ 'ഫിദ'യിലെ വെച്ചിൻഡേ എന്ന ഗാനം തരംഗമായിരിക്കുകയാണ്.
 
11 കോടി 85 ലക്ഷത്തില്‍ പരം കാഴ്ചക്കാരെയാണ് സായ്‌ പല്ലവിയുടെ ഈ ഗാനം സ്വന്തമാക്കിയത്. ഇതോടെ തെന്നിന്ത്യന്‍ സിനിമാഗാനങ്ങളുടെ യൂട്യൂബ് റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് വെച്ചിന്‍ഡേ. 14 കോടിയിലധികം കാഴ്ചക്കാരുമായി ഒന്നാമതെത്തിയിരിക്കുന്നത് ധനുഷിന്റെ വൈ ദിസ് കൊലവെറിയാണ്.
 
സായിപല്ലവിയുടെ നൃത്തമാണ് ഈ ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്. ശക്തികാന്ത് കാര്‍ത്തിക് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article