ഡി ഫോർ ഡാൻസിലൂടെ സിനിമയിലേക്ക് വന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കൈയ്യടി വാങ്ങുകയും അതിനോടൊപ്പം ഏറെ ട്രോൾ ചെയ്യപ്പെടുകയും ചെയ്ത നടിയാണ് സാനിയ. സാനിയയുടെ മൂന്നാമത്തെ ചിത്രം പ്രേതം 2 റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ നായകനാകുന്ന ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് ഒരു സ്വകാര്യ എഫ് എം ചാനലിനു നൽകിയ അഭിമുഖത്തിൽ സാനിയ പറഞ്ഞു. തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും സാനിയ പറഞ്ഞു. അത് സ്‌കൂളില്‍ വച്ചു തോന്നിയ ഒരു തമാശയാണെന്നും സാനിയ പറയുന്നു.
സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയനൊപ്പം ജൂണ്‍ എന്ന സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷയ്ക്കൊപ്പം സരജാനോ അഭിനയിച്ച മിന്നി മിന്നി എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഹിറ്റാണ്.
തനിക്കൊരു പ്രണയമുണ്ടെന്നും ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ നകുൽ തമ്പിയാണ് ആളെന്നും സാനിയ തുറന്നു പറഞ്ഞിരിക്കുകയാണ്. മൂന്ന് വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും സാനിയ പറയുന്നുണ്ട്.