കെജിഎഫ് 2ന് ശേഷം യഷിന്റെ 'ടോക്‌സിക്', സിനിമയൊരുക്കാന്‍ ഗീതു മോഹന്‍ദാസ്

കെ ആര്‍ അനൂപ്

വെള്ളി, 8 ഡിസം‌ബര്‍ 2023 (10:59 IST)
കെജിഎഫ് 2ന് ശേഷം യഷ് നായകനായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സംവിധായിക ഗീതു മോഹന്‍ദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്. നടന്റെ പത്തൊന്‍പതാം സിനിമയ്ക്ക് ടോക്‌സിക് എന്നാണ് പേരിട്ടിരിക്കുന്നത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ്ലൈന്‍.
നിവിന്‍ പോളിയുടെ മൂത്തോന്‍ എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.സായി പല്ലവി നായികയായി എത്തും എന്നാണ് വിവരം. നടിയുടെ കന്നഡയിലെ അരങ്ങേറ്റം കൂടിയാകും ഇത്.
 
കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10 ന് റിലീസ് ചെയ്യും. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍