എന്നാൽ, നിർഭാഗ്യവശാൽ ചില സിനിമകൾക്ക് പ്രതീക്ഷിച്ച ഔട്ട് പുട്ട് നൽകാൻ കഴിയാറില്ല. മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് പേരൻപ്. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശനം നടത്തിയ ചിത്രത്തെ കുറിച്ച് ആർക്കും മോശം പറയാനില്ലെന്നിരിക്കേ, ഈ ചിത്രത്തിനു അതിന്റെ പ്രാധാന്യമർഹിക്കുന്ന പബ്ലിസിറ്റി ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാർത്തിക് സുബ്ബരാജ്,സ്.ജെ.സൂര്യ,മോഹൻ രാജ,ആക്ടർ ആര്യ,സിദ്ധാർഥ് തുടങ്ങിയ തമിഴ് സിനിമയിലെ പ്രമുഖർ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തിയും തമിഴകത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുകയും ചെയ്തിരിക്കുകയാണ്. പക്ഷേ, ഈ ഒരു പ്രൊമോഷൻ സ്ട്രാറ്റർജി കേരളത്തിൽ നടക്കുന്നില്ലെന്ന് ഫാൻസ് പറയുന്നു.
ഇത്രയും നല്ല സുവർണാവസരം, തമിഴ് തെലുഗ് രണ്ടു ഭാഷയിലായി ക്ലാസ് ഓറിയന്റഡ് ആയുള്ള 2 സിനിമകൾ അതും ഒരേ മാസം അതും മലയാളിയായ നടന്റെ സിനിമ റിലീസ് ചെയ്യുന്നു. അത് അതിന്റെ പൂർണതയിൽ കേരളത്തിൽ മാർക്കറ്റ് ചെയ്തു പണത്തേക്കാൾ മികച്ച പേരും പുകഴും നേടിയെടടുക്കാനും, നല്ല വരവേൽപ്പ് ആ സിനിമയ്ക്കു നൽകി നല്ല ജനപ്രീതിയും ഉണ്ടാക്കിയെടുക്കാൻ അവസരമുണ്ടായിട്ടും അതുപയോഗിക്കാതിരിക്കുന്നതു നിരാശായുണ്ടാക്കുന്ന കാര്യമാണെന്ന് ഓൺലൈൻ മമ്മൂട്ടി ഫാൻസ് വ്യക്തമാക്കുന്നു. മറ്റുള്ളവർ ഇതുപോലുള്ള അവസരത്തിന് കാത്തിരിക്കുമ്പോൾ കയ്യിൽ കിട്ടിയിട്ടും അത് വേണ്ട പോലെ ഉപയോഗിക്കാതിരിക്കുന്നതു വിഷമമാണെന്ന് ഇവർ പറയുന്നു.