അഭിനയ കുലപതിയും റാം മാജിക്കും പിന്നെ ഒരു പതിനാറുകാരിയും; പേരൻപിനെ മികച്ചതാക്കുന്നത് ഇവർ തന്നെ!

ചൊവ്വ, 22 ജനുവരി 2019 (08:33 IST)
റാമിന്റെ സംവിധാന മികവും ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ അഭിനയവും കാണാൻ ഇനി കാത്തിരിക്കേണ്ടത് പത്ത് ദിനങ്ങൾ. അമുദവൻ എന്ന ടാക്‌സി ഡ്രൈവറായി മമ്മൂക്ക ചിത്രത്തിൽ മിന്നിക്കുമ്പോൾ അമുദവന്റെ പാപ്പായായി എത്തുന്നത് സാധനയാണ്.
 
ദേശീയ അവാർഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേർന്നപ്പോൾ മാത്രമല്ല സാധന എന്ന പതിനാറുകാരിയും കൂടി ചിത്രത്തിൽ ചേർന്നപ്പോൾ തന്നെയാണ് ചിത്രം മികച്ചതായത് എന്ന് നിസംശയം പറയാം. മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും സാധിക്കാത്ത അഭിനയമാണ് ചിത്രത്തിലേതെന്ന് നിരവധി സംവിധായകർ ഉൾപ്പെടെ ഉള്ളവർ നേരത്തേ തന്നെ പറഞ്ഞിരുന്നു.
 
മമ്മൂട്ടിയില്ലെങ്കിൽ ഈ ചിത്രം ഉണ്ടാകില്ല എന്ന് ചിത്രത്തിന്റെ സംവിധായകനായ റാമും പറഞ്ഞിരുന്നു. ഒരു നടനിൽ നിന്ന് ഏറ്റവും മികച്ചത് ചിത്രത്തിലേക്ക് എത്തിക്കുന്നതിലാണ് സംവിധായകന്റെ വിജയം. ‘'2009-ല്‍ തിരക്കഥ പൂര്‍ത്തിയായി. ആരായിരിക്കണം അമുദന്‍ എന്നു ചിന്തിച്ചപ്പോള്‍ ഒരു മുഖമേ മനസ്സില്‍ വന്നുള്ളൂ. മ്മൂക്കയുടേതാണ്. മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയഇതെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറായില്ലെങ്കിൽ ഞാനിത് ഉപേക്ഷിക്കുമായിരുന്നു‘ - എന്നായിരുന്നു റാമിന്റെ വാക്കുകൾ.
 
മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെയാണ് അമുദവന്റേയും പാപ്പയുടെയും കഥ സംവിധായകൻ പറയുന്നത്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരൻപ് എന്ന് ചലച്ചിത്രമേളകളിൽ നിന്ന് ചിത്രം കണ്ട പലരും കുറിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ പത്ത് ദിവസങ്ങൾ കഴിഞ്ഞുകിട്ടാനാണ് സിനിമാപ്രേമികളായ എല്ലാവരും കാത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍