'ബറോസ്' ഫാന്‍സ് ഷോ വേണ്ട; ആരാധകര്‍ക്കു വഴങ്ങാതെ ലാല്‍, കാരണം വാലിബനോ?

രേണുക വേണു
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (18:12 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' തിയറ്ററുകളിലെത്തുകയാണ്. ഡിസംബര്‍ 25 നു ക്രിസ്മസ് റിലീസായാണ് ബറോസ് പ്രേക്ഷകരിലേക്കു എത്തുന്നത്. അതേസമയം ബറോസിനു അതിരാവിലെയുള്ള ഫാന്‍സ് ഷോ ഉണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിരാവിലെയുള്ള ഷോയ്ക്കു വേണ്ടി മോഹന്‍ലാല്‍ ആരാധകര്‍ ഏറെ വാശിപിടിച്ചെങ്കിലും ഫലമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ആരാധകര്‍ക്കു ആഘോഷമാക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതിരാവിലെയുള്ള ഷോകള്‍ വേണ്ടെന്ന് മോഹന്‍ലാല്‍ തന്നെയാണ് നിലപാടെടുത്തത്. രാവിലെ എട്ട് മണിക്കു ശേഷമായിരിക്കും അതുകൊണ്ട് കേരളത്തിലെ ആദ്യ ഷോ. 
 
മലൈക്കോട്ടൈ വാലിബന് അതിരാവിലെയുള്ള ആദ്യ ഷോയ്ക്കു ശേഷം ആരാധകരില്‍ നിന്ന് മോശം പ്രതികരണം ലഭിച്ചത് തിരിച്ചടിയായിരുന്നു. ആരാധകരില്‍ നിന്നുള്ള മോശം അഭിപ്രായങ്ങള്‍ പിന്നീട് സിനിമയ്ക്കു തിരിച്ചടിയായി. ഈ കാരണത്താലാണ് ബറോസിനു ആദ്യ ഷോ വേണ്ട എന്ന തീരുമാനത്തിലേക്ക് ലാല്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article