എത്ര ശ്രമിച്ചാലും റൊമാൻസ് എന്റെ മുഖത്ത് വരില്ല: നിഖില വിമൽ

നിഹാരിക കെ.എസ്

തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (15:30 IST)
എത്ര ശ്രമിച്ചാലും തനിക്ക് റൊമാൻസ് വരില്ലെന്ന് നടി നിഖില വിമൽ. സിനിമാല പാട്ട് സീൻ ഷൂട്ട് ചെയ്തപ്പോൾ മുഖത്ത് റൊമാന്റിക് വരാത്തതിനാൽ ഷൂട്ട് ചെയ്യാൻ വളരെ കഷ്ടപ്പാടാണെന്നും നടി പറയുന്നു. മുഖത്ത് റൊമാൻസ് വരുത്താൻ പറഞ്ഞെങ്കിലും അത് നടിക്ക് സാധിച്ചില്ല. ഇതോടെ, താഴെ നോക്കി ചിരിച്ചാൽ മതിയെന്നാണ് പാട്ടിന്റെ കൊറിയോഗ്രാഫർ. ക്ലബ്.എഫ്.എം മലയാളത്തിനോട് സംസാരിക്കുകയായിരുന്നു നടി.
 
നാണിക്കാൻ അവർ ആവശ്യപ്പെടുമ്പോൾ 'എന്നെ കൊണ്ട് പറ്റുന്ന പണിക്ക് വിളിച്ചാൽ പോരെ' എന്ന് താൻ സംവിധായകരോടും പാട്ട് കൊറിയോഗ്രാഫി ചെയ്യുന്നവരോടും പറയാറുണ്ടെന്ന് നടി പറയുന്നു. ആരെങ്കിലുമൊക്കെ പറയുന്ന എന്തെങ്കിലും ഒക്കെ കോമഡിക്ക് താൻ ചിരിക്കുമ്പോഴാണ് സംവിധായകർ അത് ഷൂട്ട് ചെയ്യുന്നതെന്നും നിഖില പറയുന്നു.
 
അതേസമയം, പെണ്ണ് കേസ് ആണ് നടിയുടേതായി ചിത്രീകരണം നടക്കുന്ന പുതിയ ചിത്രം. നവാഗത സംവിധായകൻ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് E4 എന്റർടൈൻമെന്റ് & ലണ്ടൻ ടോക്കീസിന്റെ ബാനറിൽ രാജേഷ് കൃഷ്ണ, മുകേഷ് മെഹ്ത, സി.വി. സാരഥി എന്നിവരാണ്. ഭഗവാൻ ദാസൻ്റെ രാമരാജ്യത്തിൻ്റെ തിരക്കഥാകൃത്ത് ഫെബിൻ സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണ് കേസ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍