ദിലീപ് കൺകണ്ട ദൈവമോ? പതുങ്ങിയിരുന്നവർ വീണ്ടും മാളത്തിൽ നിന്നും തല പൊക്കി തുടങ്ങിയോ? - ശ്രീനിവാസനും മുകേഷിനും പിന്നാലെ ഇനിയാരെല്ലാം?

Webdunia
ചൊവ്വ, 7 മെയ് 2019 (14:55 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് നടൻ ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീനിവാസന്റെ പ്രസ്താവനയെ പിന്തുണച്ച് നടൻ മുകേഷ്.
 
മലയാള സിനിമയില്‍ സ്ത്രീ, പുരുഷ വിവേചനം ഇല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞതിനോട് താന്‍ യോജിക്കുന്നുവെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെട്ടു.
 
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിധി വന്നിട്ടില്ല. ഇതിനിടയിൽ പ്രതിയായ ദിലീപിനെ പിന്തുണച്ച് പ്രമുഖരടക്കമുള്ളവർ രംഗത്തെത്തുന്നത് അവിശ്വസനീയമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. ശ്രീനിവാസനും മുകേഷിനും പിന്നാലെ അടുത്ത വ്യക്തി ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ഏവരും. അക്രമണത്തിനിരയായ സ്ത്രീക്കൊപ്പം നിൽക്കാതെ, പ്രതിക്കൊപ്പം നിലയുറപ്പിക്കുന്ന ഈ നിലപാടിനെ സോഷ്യൽ മീഡിയ ഒന്നടങ്കം എതിർക്കുന്നുണ്ട്. 
 
സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് ശ്രീനിവാസൻ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
പൾസർ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷൻ കൊടുത്തെന്നാണ് പറയുന്നത്. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചിലവഴിക്കില്ലെന്ന്’ ശ്രീനിവാസൻ പറഞ്ഞു. ദിലീപിനെ പിന്തുണച്ചതിനു പിന്നാലെ ഡബ്ല്യുസിസിക്ക് (വിമൻ ഇൻ സിനിമാ കലക്ടീവ്) എതിരെയും തുറന്ന വിമര്‍ശനം ഉന്നയിച്ചു. 
 
‘ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. വേതനം ലഭിക്കുന്നത് താര - വിപണി മൂല്യമാണ്. നയൻ‌താരയ്ക്ക് ലഭിക്കുന്ന വേതനം ഇവിടെ എത്ര ആണുങ്ങൾക്ക് ലഭിക്കുന്നുണ്ട്? എന്നും ശ്രീനിവാസൻ ചോദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article